ബസ്സിലെ യാത്ര രഞ്ജിത് മോന് എന്നും ഒരു തരം ദുരിതം ആയിരുന്നു. കോളേജില് പഠിച്ചിരുന്നപോഴും അത് അങ്ങനെ തന്നെ. ബസ്സ് സ്റ്റോപ്പ് inte2 കി.മി അപ്പുറത്ത് മാത്രമേ ‘സുനന്ദ’ ബസിന്റെ ഡ്രൈവര് ബിജു മോന് ബസ്സ് നിരുതുകയുള്ള്… പിന്നെ ഒരു മാരത്തോണ് ഓട്ടമാണ് അതില് ഒന്ന് വലിഞ്ഞു കയറാന്‍. പല ദിവസങ്ങളിലും യാത്ര അവനില് വീഗാ ലാന്ഡില് ഉള്ള ഏതോ ഒരു ride നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അങ്ങനെ ആണ് രഞ്ജിത് മോന്‍ അച്ഛനോട് പറഞ്ഞു പുതിയ ബൈക്ക് വാങ്ങിയത് Apache…
നിറങ്ങളും മറ്റും തിരഞ്ഞെടുക്കുന്നതില്‍ പണ്ടു മുതല്‍ക്കേ മികവു പുലര്‍ത്തിയിരുന്നത് കൊണ്ട് നല്ല മഞ്ഞ നിറത്തിലുള്ള ഒരു ബൈക്ക് തന്നെ അവന്‍ വാങ്ങി. അവന്‍ ബൈക്ക്- ല്‍ കോളേജില്‍ പോകാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ക്ക് മനസമാധാനത്തോടെ ബസ്സില്‍ യാത്ര ചെയ്യാം എന്ന് വരെ അസൂയലുകള്‍ പറഞ്ഞു പരത്തി കളഞ്ഞു എന്നത് പ്രത്യേകം note the point.
PG ക്കായി അമൃതയില്‍ ജോയിന്‍ ചെയ്തപ്പോഴാണ് രഞ്ജിത് മോനെ ഞാന്‍ പരിചയപ്പെടുനത്. അത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്, ഈ സമയത്തിനിടയില്‍ എപ്പോഴൊക്കെ അവന്‍ വീട്ടില്‍ പോയി ബൈക്ക് ഓടിക്കുന്നോ, അപ്പോഴെല്ലാം അവന്‍ കയ്യില്‍ ഒരു bandage ഉം ചുറ്റി വരും, ഒന്നുമില്ലെങ്കില്‍ മിനിമം ബൈകിന്റെ indicator എങ്കിലും അവന്‍ പൊട്ടിച്ചിരിക്കും. ഇതൊന്നും അവന്‍റെ കുഴപ്പം കൊണ്ടായിരികില്ല… ഒന്നുങ്കില്‍ റോഡില്‍ ആരേലും മണ്ണ് കൊണ്ടിട്ടിരിക്കും അല്ലെങ്കില്‍ അവന്‍ ബൈക്ക് ഓടിക്കുന്ന റോഡില്‍ കൂടെ താനെ വേറെ ആരേലും മിനിമം ഒരു സൈക്കിള്‍ എങ്കിലും ഓടിച്ചിരിക്കും(ഇതിനിടയില്‍ ഒരു ദുരനുഭവം എനിക്കും ഉണ്ടായി എന്ന് പറയണമെല്ലോ. മുന്‍ജന്മ സുകൃതം അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് തള്ളിപോട്ടിക്കാന്‍ ഒരു KSRTC യും കൂടെ കിട്ടിയേനെ.)
PG എല്ലാം കഴിഞ്ഞു മിടുക്കനായി അവന്‍ ബാംഗ്ലൂരില്‍ എത്തിയിട്ടും ബൈക്ക് അവനു പണി കൊടുത്തു കൊണ്ടേയിരുന്നു. ഒരു ഫോണ്‍ കാള്‍ ശ്രദ്ധിക്കാം
“ഹലോ, അളിയാ നിനക്ക് ഇപ്പോള്‍ നെറ്റ് access ഉണ്ടോ?”
“ഉണ്ടല്ലോ... എന്താ അളിയാ കാര്യം? ”
“എങ്കില്‍ പെട്ടന്ന് ബാംഗ്ലൂര്‍ ല്‍ ഉള്ള Bajaj service stations ഒക്കെ പറഞ്ഞു താടാ…വേഗം”
“ok ഞാന്‍ നോക്കട്ടെ, നീ കാര്യം പറ”
“ഒന്നും പറയണ്ട അളിയാ, ഞാന്‍ മര്യാദക്ക് (note the point) ബൈക്ക് ഓടിച്ചു വരുവായിരുന്നു, അപ്പോഴാ ഒരു @#$%&@#$%&...."
അവന്‍ പറയാതെ തന്നെ ഊഹിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇതാണ് അവസ്ഥ! ബൈക്കും രഞ്ജിത് മോനും തമ്മില്‍ ശ്രീശാന്ത് ഉം ധോണിയും പോലെ ആണെന്നാ തോന്നണേ.
അതോടു കൂടി രഞ്ജിത് മോന്‍ ഒരു തീരുമാനം എടുത്തു “ഇനി മുതല്‍ ഞാന്‍ ബസ്സിലെ യാത്ര ചെയ്യു”. അത് കാരണം ബസ്സില്‍ വെച്ച് ഒരിക്കല്‍ മൊബൈല്‍ ഉം പിന്നെ ഒരിക്കല്‍ ക്യാമറയും ആരോ അടിച്ചോണ്ടു പോയി എന്നതൊഴിച്ചാല്‍ അങ്ങഭംഗങ്ങള്‍ ഒന്നും സംഭവിച്ചിലല്ലോ!
അത് പോലെ ഒരു ബസ്സ് യാത്ര… രഞ്ജിത് മോന്‍ ജോലിഭാരം എല്ലാം കഴിഞ്ഞു വീട്ടില്‍ പോയി ഒന്ന് റസ്റ്റ് എടുക്കാം എന്ന് കരുതി നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. കുറച്ചു ദൂരം ചെന്നില്ല, അതാ ബസ്സില്‍ ഒരു കള്ളു കുടിയന്‍ കേറുന്നു. ‘മഹാപാപി, കള്ളും കുടിച്ചു കൊണ്ടാണോ ബസ്സില്‍ കേറുന്നത്… ഇവനൊന്നും നാണവും മാനവും ഇല്ലേ? സ്ത്രീകളൊക്കെ യാത്ര ചെയ്യുന്ന ബസ്സ് അല്ലെ’ രഞ്ജിത് മോനിലെ പൌരന്‍ ആത്മഗതം നടത്തി. അതാ ആ കള്ളുകുടിയന്‍ ബസ്സില്‍ ലടീസ് നെ ശല്യപ്പെടുത്തുന്നു… ഉണരാന്‍ തുടങ്ങുന്ന അവനിലെ പൌരനെ അവന്‍ അടക്കി നിറുത്തി. കള്ളുകുടിയന്‍റെ ശല്യം കൂടുകയാണ്, 'ഇവനോയൊക്കെ ഞാന്‍…’ എന്ന് കരുതിയതും കണ്ടക്ടര്‍ ഇടപെട്ടു കള്ളു കുടിയനെ അവിടെ നിന്നും മാറ്റി.
ഇപ്പോള്‍ കള്ളുകുടിയന്‍റെ സ്ഥാനം രഞ്ജിത് മോന്‍റെ തൊട്ടടുത്ത്!!! ശല്യം ചെയ്യുനത് രഞ്ജിത് മോനെയും. പിന്നെ പറയണോ?? ഇത്തവണ ഉണര്‍ന്ന പൌരനെ അവന്‍ ഉറക്കിയില്ല… കൊടുത്തു പാമ്പന്‍ ചേട്ടന്‍റെ അടിനാഭി നോക്കി ഒരു തൊഴി… ടമാര്‍, പടാര്‍, ട്ടോ. ബസ്സില്‍ സ്ഥലം കുറവായത് കൊണ്ടു സിനിമയിലെ പോലെ ചേട്ടന് തെറിച്ചു പോകാന്‍ സ്ഥലം കിട്ടിയില്ല “എടാ നാറി, സുരേഷ് ഗോപിയുടെയും, രാജിനികാന്തിന്റെയും പടം കണ്ട് വളര്ന്നവനാടാ ഞാന്‍… കുറെ നേരമായി നിന്നെ ഞാന്‍ ശ്രദ്ധിക്കുന്നു… നീ ആരാന്നാടാ നിന്‍റെ വിചാരം? Bloody Fool… നിന്നെ ഒക്കെ @#$$%%^&^^%$##@......” ഇങ്ങനെ ഒറ്റ take il ഡയലോഗ് പറയുന്നതിനിടയില്‍ ആരോ വിളിച്ചു കൂവി… ‘ബസ്സ് പോലീസ് സ്റ്റേഷനില്‍ പോകട്ടെ’.
ബസ്സിലെ ചേട്ടന്‍മാരും, ചേച്ചിമാരുമെല്ലാം രഞ്ജിത് മോന്‍റെ ധീരതയെ അഭിനന്ദിച്ചു. അവരുടെ ഓരോ കന്നഡ വാക്കുകളും “ഇങ്ങനെയുള്ള ചെറുപ്പകരെയാണ് സമൂഹത്തിനാവശ്യം” എന്ന് സ്വയം രഞ്ജിത് മോന്‍ translate ചെയ്തു ഹീറോ ആയി നില്ല്‍ക്കുംബോഴാണ് പോലീസ് സ്റ്റേഷന്‍ എത്തിയത്. കണ്ടക്ടര്‍ ഉം രഞ്ജിത് മോനും ചേര്‍ന്ന് കള്ളുകുടിയനെ സ്റ്റേഷന്‍ അകത്തേക്ക് കേറ്റി. രഞ്ജിത് മോന്‍ SI യോട് അറിയാവുന്ന പോലെ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ കണ്ടക്ടര്‍ SI യോട് കന്നടയില്‍ എന്തോ പറഞ്ഞു പുറത്തു പോയി. അല്പം കഴിഞ്ഞപ്പോള്‍ ബസ്സു പോകുന്ന ശബ്ദവും രഞ്ജിത് മോന്‍ കേട്ടു..
എന്തായാലും SI രഞ്ജിത് മോന്‍റെ ധീരതയെ അഭിനന്ദിച്ചു ശേഷം സ്വന്തം ജീപ്പില്‍ വീട്ടില്‍ കൊണ്ടാക്കി എന്ന് രഞ്ജിത് മോനും, അല്ല ബസ് യാത്രകാരനെ മര്‍ദിച്ചതിന്റെ പേരില്‍ ആ രാത്രി സ്റ്റേഷനില്‍ ആയിരുന്നു എന്നും വെളുപ്പിനെ ചേട്ടന്‍ വന്ന ശേഷമാണു വിട്ടയച്ചതെന്ന് ചേട്ടനും ഒരു പോലെ ഇപ്പോഴും ആണെയിട്ടു പറയുന്നു!!