സ്വന്തം ലേഖകന്‍
ന്യൂ ഡല്‍ഹി: തുടര്‍ച്ചയായി ഇന്ത്യയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെടുതിയിട്ടും ഓസ്ട്രലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ 'കൊലവെറി' അടങ്ങുന്നില്ല എന്ന് കേന്ദ്ര പ്രതിരോധ മന്തി എ കെ അന്തപ്പന്‍ പറഞ്ഞു. ഓസ്ട്രേലിയ ആദിത്യ മര്യാദ കാണിക്കണമെന്നും, സംസ്കാരത്തോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു!
2009 -10 ല്‍ ഓസ്ട്രലിയ, ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍, ആതിഥേയര്‍ അന്ന് 4 - 2 ന് വിരുന്നുകാരെ സന്തോഷിപ്പിച്ചയച്ചിരുന്നു എന്നും, അതിന്‍റെ നേരിയ ഒരു ലാഞ്ഞ്ജന പോലും കാണിക്കാതെ കംഗാരുപ്പട ഇന്ത്യയോടു ഇങ്ങനെ പെരുമാറുന്നത് വനലോക്പാല്‍ ബില്‍ പാസ് ആകാത്തത് കൊണ്ടാണെന്ന് ശ്രീമാന്‍ അണ്ണാ കസേര അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്രനാളും വായ തുറക്കാതിരുന്ന പ്രധാനമന്തി ജന്‍ ബോബന്‍ സിംഗ് ഈ അനീതിക്കെതിരെ തന്‍റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സച്ചിന്‍ തെണ്ടുല്‍ക്കറിനെ സെഞ്ച്വറി അടിക്കാന്‍ അനുവദിക്കാത്തത് വളരെ പരിതാപകരമായിപ്പോയെന്നും, പുതിയ ബട്ജ്ജെറ്റില്‍ സര്‍ക്കാര്‍ ആനുകൂല്യമായി മൂന്നു മുതല്‍ അഞ്ചു വരെ സെഞ്ച്വറികള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് തന്നെ ആയാലും, അദ്ദേഹം വായ തുറന്നത് പ്രമാണിച്ച് ഔദ്യോഗിക വസതിയില്‍ ഇന്നലെ കുടുംബങ്ങളുടെ വക പ്രത്യേക സദ്യ വിളമ്പിയിരുന്നു. സദ്യ മുണ്‌ങ്ങാന്‍ പ്രതിപക്ഷംഗങ്ങളും പങ്കു ചേര്‍ന്നു.
മൈക്കില്‍ ക്ലാര്‍ക്ക് ആദ്യം നേടിയ ത്രിബിള്‍ ശതകവും, പിന്നെ പോണ്ടിംഗ് നൊപ്പം നേടിയ ഇരട്ട ശതകവും ചില സാമ്രാജ്യത്വ ശക്തികളുടെ നിക്ഷിബ്ധ താല്പര്യങ്ങളുടെ പ്രതിബിംബമാനെന്നും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മനപ്പൂര്‍വ്വം കൊച്ചാക്കാന്‍ വേണ്ടി ചെയ്തതാണെന്നും, ഇതിനെ പാര്‍ട്ടി ഒറ്റകെട്ടായി നേരിടുമെന്നും സദ്യയില്‍ പങ്കെടുത്ത പ്രകാശന്‍ കാര്യട്ടുകുളം ഒരു എമ്പക്കത്തിന്റെ മേമ്പൊടിയോടെ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദയനീയ പ്രകടനം മുന്‍ നിറുത്തി കേന്ദ്ര കായിക മന്ത്രി ശ്രീ ആട് മേക്കാന്‍ രാജി വെക്കണമെന്ന് ശ്രീ എല്‍ കെ മടിയാനിയും സംഘവും ബഹളം കൂട്ടി . ഇതില്‍ പ്രതിഷേധിച്ചു ശ്രീമാന്‍ മേക്കാന്‍, പായസം കുടിച്ചു തീര്‍ക്കാതെ സദ്യ വിട്ടു ഇറങ്ങിപ്പോയി. മന്ത്രിസഭയുടെ പിടിപ്പുകേടാണ് വ്യക്തമായതെന്ന് തദവസരത്തില്‍ ശ്രീ മടിയാനി പ്രസ്താവിച്ചു.
ക്രിക്കറ്റ് ഒരു മാരക കളിയാണെന്നും, ഇന്ത്യക്ക് പിന്തുടരാന്‍ കഴിയാത്ത സ്കോര്‍ ഓസ്ട്രേലിയ കണ്ടെത്തിയതില്‍ മന്ത്രിസഭയ്ക്ക് പങ്കില്ല എന്നും ശ്രീ ആടു മേയ്ക്കാന്‍ വൈകിട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു. എന്തായാലും ഇതിനെ പറ്റി അന്വേഷിക്കാന്‍ സീ ബീ ഐയെ ചുമതലപ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.
i lovd the PM part
ReplyDeleteso do I:)
Deletenice keep it up.....
ReplyDeleteകൊള്ളാം അളിയാ.... പങ്കുവെച്ചു.. ബഹളം വെച്ചു.....പ്രതികരിച്ചു .... പ്രഖ്യാപിച്ചു.. പ്രസ്താവിച്ചു... ഇങ്ങനെയുള്ള "ച്ചു" പ്രയോഗങ്ങള്‍ കുറച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു.... ഒരു അഭിപ്രായം ആണ്..
ReplyDeleteഒരു പരിവര്‍ത്തന കാലഘട്ടത്തില്‍ കൂടെയാണ് ഇപ്പോളത്തെ ടീം കടന്നു പോകുന്നത്. പണ്ട് ഓസ്ട്രേലിയ അവരുടെ മികച്ച കളിക്കാരുടെ കൂട്ട വിരമികളില്‍ പതറിയ പ്രക്രിയക്ക് സാമ്യമായത് . ക്ഷോബിച്ചിട്ടു കാര്യമില്ല ശ്രീ അനീസ്
ReplyDeleteThanks Aadhi nd Bineeshetta.
ReplyDeleteതളത്തില്‍ ദിനേശന്‍ : നന്ദി.... ജോലിതിരക്കിന്നിടയിലെ ചെറിയ ഇടവേളയില്‍ സംഭവിച്ചു പോയതാണ്... 'ച്ചു' കള്‍ രാത്രിയില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു... പക്ഷെ മടി എന്നെ അത് മാറ്റാന്‍ അനുവദിച്ചില്ല... എന്തായാലും ഇച്ചുകളുടെ വെച്ചുകെട്ടല്‍ എനിക്കും ബോധിച്ചില്ല... ചെറിയ ഒരു ഓട്ടപ്രദക്ഷിണ എഡിറ്റിംഗ് നടത്തി... തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു... താങ്കളുടെ പ്രസ് ഇപ്പോളും നല്ല രീതിയില്‍ പോകുന്നു എന്ന് വിശ്വസിക്കുന്നു.. സസ്നേഹം.
ReplyDeleteരഞ്ജിത് അളിയാ... കോളേജില്‍ നമ്മള്‍ നടത്തിയിരുന്ന പോലത്തെ ഒരു opening partnership കളിയ്ക്കാന്‍ ഇപ്പൊ സെവാഗിനും ഗംഭിരിനും കഴിയുനില്ല!
ReplyDelete